രോഗ ദുരിതങ്ങളും ഭീമമായ ചികിത്സാ ചെലവുകളും ഒഴിവാക്കി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കായി, നാട്ടു മാമ്പഴങ്ങളും ചക്കയും മറ്റ് വേനൽപ്പഴങ്ങളും കൊണ്ട് വിരുന്നൊരുക്കി ഒരു ആരോഗ്യപഠന ക്യാമ്പ് – ഹൈജീനിക്സ്-മാർച്ച് 9-12 @ കണ്ണൂർ ജോസ് ഗിരി പുകയൂനി ഇക്കോ ഫാമിലെ ലൈഫ് സ്റ്റൈൽ അക്കാദമിയിൽ – വച്ച് നടത്തുന്നു.
സാമ്പത്തിക പരിമിതികൾ ക്യാമ്പിൽ പങ്കെടുക്കാൻ തടസ്സമല്ല.
ക്യാമ്പിൽ പങ്കെടുത്തതിന് ശേഷം തൃപ്തികരമല്ലെന്ന് അനുഭവപ്പെട്ടാൽ ക്യാമ്പ് ഫീസിൽ നിന്ന് ആവശ്യപ്പെടുന്ന തുക മടക്കി നൽകുന്നു (Money Back/Satisfaction Guarantee)

താമസം: സ്ത്രീകൾക്കും പുരുഷൻമാർക്കും സുഖകരവും വൃത്തിയുള്ളതുമായ പ്രത്യേകം ഡോർമിറ്ററികൾ, ആദ്യം രജിസ്റ്റർ ചെയ്യുന്ന 5 ഫാമിലികൾക്ക് ഡെക്കാത്ത്ലോൺ ടെന്റുകൾ, താമസസ്ഥലത്തോട് ചേർന്ന് ഹൈജീനിക് ടോയ്ലറ്റുകൾ, ഉറങ്ങാൻ കട്ടിൽ & ബെഡ് സൗകര്യങ്ങൾ, സ്വകാര്യത അനിവാര്യമായവർക്ക് മാത്രം 2 കോട്ടേജുകൾ.

ഭക്ഷണം: ഇക്കോ ഫാമിൽ നിന്നും ഉദ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് തയ്യാറാക്കുന്നത് (മാർച്ച് ക്യാമ്പിൽ മാങ്ങ, ചക്ക, പേരക്ക, സപ്പോട്ട, കരിക്ക്, പപ്പായ, വാഴപ്പഴങ്ങൾ എന്നിവ സമൃദ്ധമായി ലഭിക്കുന്നതാണ്.) അത്യാവശ്യം സാധനങ്ങൾ പുറത്തു നിന്ന് ലഭ്യമാക്കും.

ക്ലാസ്സുകൾ& ഹൈജീനിക്സ് ആരോഗ്യ പഠന ക്യാമ്പിലെ പരിപാടികൾ:

1- മനുഷ്യ ശരീരത്തെക്കുറിച്ചും ആരോഗ്യത്തോടെ നിലനിൽക്കാൻ ശരീരത്തിനുള്ള കഴിവുകളെ കുറിച്ചും അതിനു വേണ്ട അനുയോജ്യമായ സാഹചര്യം എങ്ങനെ ഒരുക്കാം എന്നതിനെക്കുറിച്ചും ലളിതമായി പഠിപ്പിക്കുന്നു.

2-മനുഷ്യ ശരീരം പരിസ്ഥിതിയുമായി എങ്ങനെ പ്രതിപ്രവർത്തിക്കുന്നു എന്നും വിവിധ സാഹചര്യങ്ങളിൽ അതിന്റെ ആശയ വിനിമയങ്ങളും പ്രതികരണങ്ങളും നൽകുന്ന സൂചനകൾ എന്തെല്ലാമെന്ന് തിരിച്ചറിയാനും അനുയോജ്യമായവ ചെയ്യാനും പര്യാപ്തമാക്കുന്നു.

3-ആരോഗ്യം, രോഗപ്രതിരോധം,രോഗകാരണങ്ങൾ ,രോഗങ്ങൾ ,രോഗശമനം എന്നിവയുടെ മാനസിക-ശാരീരിക- പാരിസ്ഥിതിക – സാമൂഹിക യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുന്നതിലൂടെ പുതിയ ഒരു ജീവിത ശൈലിയിലേക്ക് മാറാൻ പ്രചോദനവും കരുത്തും നൽകുന്നു.

4 – മനുഷ്യനെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചും അവയുടെ പ്രതിരോധ – പരിഹാരമാർഗ്ഗങ്ങളെ കുറിച്ചും പഠിപ്പിക്കുന്നു. രോഗകാരണങ്ങളെ ഒന്നൊന്നായി തിരിച്ചറിഞ്ഞ് സ്വന്തം ജീവിതത്തിന്റെ പടിക്കു പുറത്ത് നിർത്താൻ സാധ്യമാകുന്നു.

5-ഒരു മനുഷ്യന് അവശ്യം കിട്ടിയിരിക്കേണ്ട ശരീരചലനങ്ങളെക്കുറിച്ചും (വ്യായാമം ) വിശ്രമത്തെക്കുറിച്ചും മനസ്സിന്റെ സന്തുലനത്തെക്കുറിച്ചും പ്രായോഗിക പാഠങ്ങൾ നൽകുന്നു.

6-നല്ല ഭക്ഷണം എന്തെന്നും അതെങ്ങനെ രുചികരമായി തയ്യാറാക്കാം എന്നും നിത്യജീവിതത്തിൽ ആരോഗ്യകരവും ആസ്വാദ്യകരവുമായി നല്ല ഭക്ഷണ രീതി എങ്ങനെ പ്രായോഗികമാക്കാമെന്നും പഠിപ്പിക്കുന്നു.

7-പരിസ്ഥിതി സൗഹൃദ കൃഷിയെക്കുറിച്ചും ഏറ്റവും ചുരുങ്ങിയ സ്ഥലത്തുപോലും അതെങ്ങനെ ഫലപ്രദമായി ചെയ്യാമെന്നും പഠിപ്പിക്കുന്നു.

8 – കുഞ്ഞുങ്ങളുടെ പരിപാലനം, രക്ഷാകർതൃത്വം, സർഗ്ഗാത്മക വിദ്യാഭ്യാസം തുടങ്ങിയവയെക്കുറിച്ച് ചർച്ച ചെയ്യുന്നു.

9- സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സന്തോഷകരവും സുരക്ഷിതവുമായ കുടുംബ-സാമൂഹ്യ ജീവിതത്തിന്റെ പാഠങ്ങൾ പകർന്നു തരുന്നു. സർഗ്ഗാത്മകമായ സാമൂഹ്യ ജീവിതവും മാനസിക ആരോഗ്യവും സാധ്യമാകുന്നു.

10- ഭൂമിയിൽ മനുഷ്യന്റെ ഇടം, സഹജീവികളുമായുള്ള ബന്ധങ്ങൾ, നിലനിൽപിനായി നിർവഹിക്കേണ്ട പാരിസ്ഥിതിക ധർമ്മങ്ങൾ എന്നിവ തിരിച്ചറിയുന്നതിലൂടെ അർത്ഥപൂർണ്ണവും ധന്യവുമായ സുസ്ഥിര ആരോഗ്യ ജീവനം ആവിഷ്ക്കരിക്കപ്പെടുന്നു.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രം അവസരം നൽകുന്നു. താത്പര്യമുള്ളവർ മാർച്ച് 2ന് മുമ്പായി 1000 രൂപ അഡ്വാൻസ് തുക താഴെ പറയുന്ന അക്കൗണ്ടിൽ അടച്ച് സീറ്റ് ബുക്ക് ചെയ്യുക. (NB: 30 പേർ തികഞ്ഞാൽ രജിസ്ട്രേഷൻ ക്ലോസ് ചെയ്യുന്നതാണ്)

*BETTER LIFE SOCIETY*
*SBl PERSONAL BANKING BRANCH ,TRISSUR ROUND SOUTH*
A/c No: 67397523634
IFSC : SBlN0070680

ക്യാമ്പിൽ പങ്കെടുക്കാൻ ബന്ധപ്പെടുക:
8547092520 (Bsnl-Call & whatsapp )
7025847675(Idea)
7034484767 ( Vodafone)

*ക്യാമ്പ് ഡയറക്ടർ*
സനൂപ് നരേന്ദ്രൻ (ഹൈജീനിക്സ് ട്രെയിനർ)